മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെയെ വാഴ്ത്തി കോഴിക്കോട് എന്‍ഐടി പ്രൊഫസറുടെ ഫേസ്ബുക്ക് കമന്റ്. ”ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്” എന്നായിരുന്നു പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ്. കഴിഞ്ഞ ദിവസം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച എന്‍ഐടി നടപടി വിവാദമായിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ ഗോഡ്സെ അനുകൂല നിലപാടും ചര്‍ച്ചയാകുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.
”ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാടെടുപേരുടെ ഹീറോ” എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ”ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്” എന്നായിരുന്നു പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ്. 2008ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഷൈജ ആണ്ടവന്‍ ഇരുപത് വര്‍ഷത്തിലധികമായി എന്‍ഐടിയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്.