ഫെയ്‌സ്ബുക്കില്‍ വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടത്തിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ച് ഫെയ്‌സ്ബുക്ക്. വൈറലാവുന്ന പോസ്റ്റുകള്‍ മനുഷ്യര്‍ തന്നെ അയക്കുന്നവയാണോ അതോ ബോട്ടുകള്‍ പങ്കുവെക്കുന്നതാണോ എന്നാണ് ഫെയ്‌സ്ബുക്ക് പരിശോധിക്കുക. വ്യാപകമായി പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവെക്കുന്ന ആളുകളുടേയും വിശ്വാസ്യത ഉറപ്പുവരുത്താനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം.
പലരും കുറ്റകരമായ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത് കുറ്റവാളികളെ പിടിക്കാന്‍ ഫെയ്‌സ്ബുക്കിന് സഹായകമാവും. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് പ്രചാരം ലഭിക്കുന്നത് ഫെയ്‌സ്ബുക്ക് നിയന്ത്രിക്കും. വൈറലായിക്കഴിഞ്ഞ പോസ്റ്റുകള്‍ ആളുകള്‍ക്ക് മുന്നിലെത്തുന്നതും നിയന്ത്രിക്കും.ഫെയ്‌സ്ബുക്ക് പേജ് ഉടമകള്‍ക്ക് വേണ്ടിയുള്ള കര്‍ശന നിര്‍ദേശമാണിത്.