കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി ഇന്നു നിര്‍ണായക പോരാട്ടത്തിനിറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയാണ് രണ്ടാമതുള്ള ഗോകുലം നേരിടുന്നത്. രാത്രി 7ന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ചര്‍ച്ചിലിന് 25 പോയിന്റും ഗോകുലത്തിന് 19 പോയിന്റുമാണുള്ളത്.
ഐ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പ് തുടരാന്‍ ഗോകുലത്തിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചത് ഗോകുലത്തിന് ആത്മവിശ്വാസം നല്‍കുന്നു. തുടര്‍ച്ചയായ 4 മത്സരം വിജയിച്ചാണ് ചര്‍ച്ചിലിന്റെ വരവ്. ആദ്യ റൗണ്ടില്‍ 3-2ന് ഗോകുലം ചര്‍ച്ചിലിനോടു പരാജയപ്പെട്ടിരുന്നു.
ആദ്യ പകുതിയില്‍ വിന്‍സി ബാരെറ്റോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതിനെത്തുടര്‍ന്ന് 10 പേരുമായാണ് ഗോകുലം അന്നു കളിച്ചത്. സസ്‌പെന്‍ഷന്‍ കാരണം അന്നു പുറത്തിരുന്ന ക്യാപ്റ്റന്‍ മുഹമ്മദ് അവാലിന്റെ സാന്നിധ്യവും ഗോകുലത്തിനു കരുത്താകും. മുന്നേറ്റ നിരയില്‍ ഫിലിപ് അഡ്ജയും ഡെന്നിസ് അഗ്യാരെയും കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനം തുടര്‍ന്നാല്‍ ഗോകുലത്തിന് ചര്‍ച്ചിലിനെ മറികടക്കാന്‍ സാധിക്കും