കോഴിക്കോട്: ഐ-ലീഗ് ഫുട്ബോളില്‍ ഒടുവില്‍ ഗോകുലം കേരള എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം എഫ്.സി ജയിച്ചത്.
23-ാം മിനിറ്റില്‍ ഫെലിക്സ് ചിഡി ഒഡിലി നെറോക്കയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഗോകുലം ജയം തട്ടിയെടുത്തു. ഡാനിയല്‍ അഡോ(46),മാര്‍കസ് ജോസഫ്(81) എന്നിവരായിരുന്നു ഗോള്‍ നേടിയത്.
നിലവിൽ 19 മത്സരങ്ങളിൽ നിന്നും 17 പോയന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം എഫ്.സി. വിജയത്തോടെയും പുറത്താക്കൽ ഭീഷണിയിൽ നിന്നും ഗോകുലം മുക്തമായിട്ടില്ല. 40 പോയിന്റുമായി ചെന്നെെ എഫ്.സിയും, 39 പോയിന്റുമായി ഈസ്റ്റ് ബംഗാളുമാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.