മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു.
മുംബൈ വിമാനത്താവളത്തില്‍ 373.75 പവന്‍ വരുന്ന ആറു സ്വര്‍ണകട്ടികളാണ് പിടിച്ചെടുത്തത്. ഒരെണ്ണത്തിനു ആയിരം ഗ്രാം വീതം തൂക്കമുള്ള ഇവയ്ക്ക് വിപണയില്‍ 2,59,04,146 രൂപ വിലവരും. രണ്ടു സീറ്റുകളുടെ കുഷ്യനുകളുടെ അടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.