മുംബൈ: ഓഹരിയില്‍ നിക്ഷേപിക്കുന്നതിനായി ഗോള്‍ഡ് ഇടിഎഫുകള്‍ നിക്ഷേപകര്‍ വിറ്റഴിച്ചതായി ആംഫി.
ഏപ്രില്‍-നവംബര്‍ കാലയളവില്‍ 500 കോടി രൂപയുടെ ഗോള്‍ഡ് ഇടിഎഫുകളാണ് വിറ്റൊഴിഞ്ഞത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 775 കോടി രൂപയുടെ ഇടിഎഫാണ് നിക്ഷേപകര്‍ വിറ്റത്.
2015-16 വര്‍ഷത്തില്‍ 903 കോടി രൂപയും 2014-15 വര്‍ഷത്തില്‍ 1,475 കോടി രൂപയും 2013-14 കാലയളവില്‍ 2,293 കോടി രൂപയും ഗോള്‍ഡ് ഇടിഎഫ് വിറ്റ് നിക്ഷേപകര്‍ സമാഹരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞമാസത്തെ മാത്രം നിക്ഷേപം 20,000 കോടിയിലേറെയാണ്. ഓഹരി അധിഷ്ടിത പദ്ധതികളില്‍ 2017-18 വര്‍ഷം ആദ്യ എട്ടുമാസംകൊണ്ട് 1.16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നേടിയത്.