ബിർമിങ്ങാമിൽ സ്വർണവേട്ട; എൽദോസ് പോളിന് സ്വർണം, അബ്ദുല്ല അബൂബക്കറിന് വെള്ളി

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മലയാളി ചരിത്രം. ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണം. ഇതേ ഇനത്തിൽ അബ്ദുല്ല അബൂബക്കറിന് വെള്ളിയും ലഭിച്ചു. ഇതോടെ മെഡല്‍പട്ടികയില്‍ ഇന്ത്യയുടെ സ്വര്‍ണം 16 ആയി.അപ്രതീക്ഷിതമായിരുന്നു എല്‍ദോസ് പോളിന്‍റെ സുവര്‍ണനേട്ടം. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ തൊട്ടുപിറകില്‍ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു. 17.02 മീറ്റർ മീറ്റര്‍ ദൂരമാണ് അബ്ദുല്ല ചാടിയത്.

നേരത്തെ ബോക്‌സിങ്ങിൽ അമിത് പങ്കലും നീതു ഗാംഘസും സ്വർണം സ്വന്തമാക്കിയിരുന്നു. വനിതാ വിഭാഗത്തിൽ നീതു ഗാംഘസ്, അമിത് പങ്കൽ എന്നിവരാണ് ഇന്ന് രാജ്യത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി.

Top