495 കോടി ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയുമായി ഇന്ത്യ; മേയില്‍ എത്തിയത് മൂന്നിരട്ടി

ന്യൂഡല്‍ഹി: മേയ് മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 495 കോടി ഡോളറിന്റെ (31,892.85 കോടി രൂപ) സ്വര്‍ണമെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ ഇറക്കുമതിയില്‍ ഏകദേശം മൂന്നിരട്ടിക്കടുത്ത് വര്‍ധനയാണുണ്ടായിരിക്കുന്നത്. 2016 മേയില്‍ 147 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 39.5 കോടി ഡോളറിന്റെ വെള്ളി ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇത്തവണ 44.3 കോടിയാണ്.

സ്വര്‍ണത്തിന്റെ ഉപയോഗത്തില്‍ ചൈനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. കറന്റ് അക്കൗണ്ട് കമ്മി കൂടാനുള്ള ഒരു പ്രധാന കാരണമായി കണക്കാക്കുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതിയാണ്.

Top