കോഴിക്കോട്: കല്ലായിലെ ഫ്‌ലാറ്റില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ കൂട്ടുപ്രതിയായ രാജസ്ഥാന്‍ സ്വദേശി പ്രവീണ്‍ സിങ്ങിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
കവര്‍ച്ചക്ക് ശേഷം പ്രതികള്‍ മാറി മാറി സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും താമസിച്ച് പൊലിസിന്റെ ശ്രദ്ധ തിരിച്ച് വിടാന്‍ ശ്രമം നടത്തുകയായിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് പൊലീസ് മുംബൈയിലെ ഗോരേഖാവില്‍ വച്ച് പ്രതിയെ പിടികൂടിയത്.
ഏപ്രില്‍ മാസം മൂന്നാം തിയ്യതി കോഴിക്കോട് കല്ലായിലെ സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റില്‍ നിന്ന് പത്ത് കിലോയിലധികം സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.
കേസില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഗോവ, രാജസ്ഥാന്‍, മുംബെ എന്നിവിടങ്ങളില്‍ ദിവസങ്ങളോളം അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കേസില്‍ രാജസ്ഥാന്‍ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രര്‍ സിങ്ങ് എന്നിവരെ ഏപ്രില്‍ മാസം 23നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മുക്കാല്‍ ഭാഗവും കണ്ടെത്തിയിട്ടുണ്ട്.