തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവിലയില്‍ രണ്ട് ദിവസമായി മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ വില തന്നെയാണ് ഇന്നും തുടരുന്നത്.4510 രൂപയാണ് 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില.
ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 4590 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. അതിന് ശേഷം കുറച്ച് ദിവസം ഒരേ നിലയിൽ വില തുടരുകയായിരുന്നു.