കൊച്ചി: നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. പവന് 28,040 രൂപയിലും ഗ്രമിന് 3505 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരേഗമിക്കുന്നത്.
ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു.
സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്നവിലയില്‍ നിന്ന് നിലവില്‍ 2,500 രൂപയാണ് താഴ്ന്നത്.