സ്വര്‍ണ വില കുറഞ്ഞു ; പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ പവന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിനു 3005രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്.

Top