സ്വര്‍ണ്ണവില കുറഞ്ഞു; പവന് 25,680 രൂപ , ഗ്രാമിന് 3,240

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 25,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,240 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,409.70 ഡോളറാണ് ഇന്നത്തെ നിരക്ക്. 16.40 (1.15 ശതമാനം) ഡോളറിന്റെ കുറവാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

Top