കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,933 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കോവിഡ് വാക്സിന്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നതും നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറുന്നതും സ്വര്‍ണ വിലയെ ബാധിച്ചിട്ടുണ്ട്.