സ്വര്‍ണ വില 160 രൂപ വര്‍ധിച്ചു; 23,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്. 23,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top