അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം

gold rate

മുംബൈ : കഴിഞ്ഞ ഒരു മാസത്തെ കണക്കനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം.

അമേരിക്കയില്‍ നികുതി ഘടനയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1293.53 ഡോളറായിരുന്നു ശനിയാഴ്ചത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച 1282 ഡോളറായിരുന്നു വില.

ഒറ്റ ദിവസം കൊണ്ട് ഏകദേശം 1.20 ശതമാനത്തോളം വിലയാണ് കൂടിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്രയധികം വില വര്‍ദ്ധിക്കുന്നതും ശനിയാഴ്ചത്തെ വിപണിയിലായിരുന്നു.

കഴിഞ്ഞയാഴ്ച മൊത്തത്തില്‍ 1.30 ശതമാനം വില കൂടിയിരുന്നു.

സംസ്ഥാന വിപണിയില്‍ പവന് 22,360 രൂപയിലും ഗ്രാമിന് 2795 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടാകാം.

Top