കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വിപണിയില്‍ കൂടിയത്.
കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയും ഗ്രാമിന് 2,720 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ മാത്രമായി പവന് 160 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1,295 ഡോളറാണ് നിരക്ക്.