സ്വര്‍ണവില കൂടി; പവന് 35,400 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന്റെ വില 80 രൂപ കൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

പത്തു ദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയ തോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,779.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

 

Top