സ്വര്‍ണവില പവന് 280 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 280 രൂപ വര്‍ധിച്ച് 33,720 രൂപയായി. ഗ്രാമിന് 4215 രൂപയാണ് നിരക്ക്. 33,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,7731.49 ഡോളറായി ഉയര്‍ന്നു. ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസം വന്നിട്ടില്ല. 44,430 രൂപയാണ് വില.

യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനയില്‍ നേരിയ തോതില്‍ കുറവു വന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയ്ക്ക് ഉണര്‍വേകിയത്.

Top