രണ്ടാം ദിവസവും സ്വർണ വില കൂടി; പവന് 280 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കൂടി. പവന് 280 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 38,880 രൂപ. ഗ്രാമിന് 35 രൂപ കൂടി 4860 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിരക്കാണിത്.

ഇന്നലെയും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെയുണ്ടായ വർധന 440 രൂപ. മാസത്തിന്റെ തുടക്കത്തിൽ 38480 രൂപയായിരുന്നു പവൻ വില. പിന്നീട് ഇതു കുറയുകയായിരുന്നു.

Top