തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 120 രൂപയാണ് ഇന്ന് പവന് കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന് 22,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രൂപയുടെ മൂല്യം അല്‍പ്പം ഇടിതാണ് രാജ്യത്ത് സ്വര്‍ണ്ണവില കൂടാന്‍ കാരണമായത്. 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1229 ഡോളറാണ് ഇന്നത്തെ നിരക്ക്.
ഇന്നലെയും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,855 രൂപയായിരുന്നു നിരക്ക്.