സ്വര്‍ണവില വീണ്ടും കുതിച്ചു ; പവന് 600 രൂപകൂടി 39,200 രൂപയായി

മുംബൈ : തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ഇന്ന് പവന് 600 രുപകൂടി 39,200 രൂപയായി. ഗ്രാമിന് 4,900 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വര്‍ധന. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി.

Top