കൊച്ചി : സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞു. 22,040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില 22,360 രൂപയായിരുന്നു.
കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ ഈ വിലയ്ക്ക് വില്‍പ്പന നടന്നിരുന്നു. എന്നാല്‍ പിന്നീട് വില താഴേയ്ക്ക് പോവുകയായിരുന്നു.
21,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.