സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ; പവന് 23,600 രൂപയില്‍ വിപണി മുന്നേറുന്നു

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,950 രൂപയിലും പവന് 23,600 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഒക്ടോബര്‍ 29 ന് ഗ്രാമിന് 2,970 രൂപയായിരുന്ന സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Top