സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ; പവന് 23,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 23,480 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്.

Top