കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. പവന് 23,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.