തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,000 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,875 രൂപയിലുമാണ് വിപണി മുന്നേറുന്നത്.
ഗ്രാമിന് 2,890 രൂപയും പവന് 23,120 രൂപയുമായിരുന്ന ഇന്നലെത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്.