സ്വര്‍ണവില ഉയര്‍ന്നു ; പവന് 23,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23,400 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണ വില കൂടി. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.

Top