കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ടു ദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
പവന് 28,800 രൂപയിലും ഗ്രാമിന് 3,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണിത്.