തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വില ഉയര്‍ന്നിരുന്നു. ഗ്രാമിന് 20 രൂപയായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ല. 4510 രൂപയാണ് 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില.
ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 4590 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. അതിന് ശേഷം കുറച്ച് ദിവസം ഒരേ നിലയില്‍ വില തുടരുകയായിരുന്നു.