സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വ്യാഴാഴ്ച 80 രൂപകുറഞ്ഞു.
ഇതോടെ വില 34,960 രൂപയിലെത്തി. 4370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,738.53 ഡോളറായി ഉയര്‍ന്നു. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണംനേട്ടമാക്കിയത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 0.28ശതമാനം വര്‍ധിച്ച് 46,737 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.