സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയും പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയും ആണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയില്‍ വെള്ളിയാഴ്ച ഇടിവ് നേരിട്ടിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4480 രൂപയിലും പവന് 35,840 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.

സ്വര്‍ണം കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെ ആയിരുന്നു വെള്ളിയാഴ്ച വില ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്.

പവന് ഏറ്റവും കുറഞ്ഞ വില ഏപ്രില്‍ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.അതേ സമയം രാജ്യാന്തര വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വില ഇടിഞ്ഞിരുന്നു.സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,784.80 ഡോളര്‍ ആയിരുന്നു വില.

 

Top