സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വര്‍ധിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
ദേശീയ വിപണിയില്‍ അഞ്ചാം ദിവസമാണ് വില കുറയുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32 ശതമാനം കുറഞ്ഞ് 47,151 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയില്‍, രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരമായ 48,400 രൂപയിലെത്തിയ ശേഷം തുടര്‍ച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.