കൂടിയും കുറഞ്ഞും സ്വർണവില: ഉച്ചയോടെ പവന് 720 രൂപ കുറഞ്ഞു

കണ്ണൂർ: സ്വർണ വില 130 രൂപ ഗ്രാമിനും 1,040 രൂപ പവനും രാവിലെ ഉയർന്നിരുന്നു. എന്നാൽ, ഉച്ചയോടെ പവന് 720 രൂപ കുറഞ്ഞു. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 39,840 രൂപയും ഗ്രാമിന്റെ വില 4980 രൂപയുമായി.

രാജ്യാന്തര വിപണിയിൽ സ്വർണ വില 2,040 ഡോളറിനടുത്ത് കുറഞ്ഞതും രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ വർധന ഉണ്ടായതുമാണ് വില കുറയാൻ കാരണം. ഓഹരി വിപണികൾ ശക്തമായ തിരിച്ചുവരവു നടത്തിയതും സ്വർണത്തിന്റെവില കുറയാൻ കാരണമായി.

സെൻസെക്സ് 1,350 പോയിന്റും നിഫ്റ്റി 350 പോയിന്റും ഉയർന്നു. സ്വർണ വില വലിയ തോതിൽ വർധിച്ചതിനെ തുടർന്ന് ഉപയോക്താക്കൾ വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Top