കൊച്ചി: 40,000 കടന്ന് മുന്നേറിയ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഇന്നലെ 40,000ൽ താഴെ എത്തിയ സ്വർണവിലയിൽ ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 39,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ബുധനാഴ്ചയാണ് 40,000 കടന്ന് സ്വർണവില മുന്നേറിയത്. ഇന്നലെ 320 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസമായി സ്വർണവിലയിൽ ഉണ്ടായ ഇടിവ് 500 രൂപയോളമായി.
രൂപയുടെ മൂല്യം താഴ്ന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വർണവില ഉയരാൻ ഇടയാക്കിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 39,000 രൂപയായിരുന്ന സ്വർണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്.