കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപ.
ഗ്രാമിന് പത്തു രൂപ കൂടി 4810 ആയി.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ഇറക്കുമതി തീരുവ അഞ്ചു ശതമാനമാണ് ഉയര്‍ത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില.