സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരാഴ്ച പിന്നിടുമ്പോള്‍ കുറഞ്ഞത് 1800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5665 രൂപയായി. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു.

പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.

അതെസമയം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.

ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് നല്‍കേണ്ടത്.

Top