സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
മാര്‍ച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലു ദിവസം പിന്നിട്ടപ്പോള്‍ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് 8,640 രൂപ താഴെയാണ് ഇപ്പോള്‍ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,729 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.