തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ വര്‍ദ്ധനവിനിടെയാണ് വില കുറഞ്ഞത്. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4568 രൂപയാണ്.
ഓണത്തിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെയാണ് സ്വര്‍ണ വില കയറുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വില 103 രൂപയാണ്.