സ്വര്‍ണവില 11 മാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി ആദായം ഉയര്‍ന്നതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ലോകമെമ്പാടും കോവിഡ് വാക്‌സിന് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും രാജ്യങ്ങളുടെ സമ്പദ്ഘടനകള്‍ പ്രതാപം തിരിച്ചുപിടിക്കാന്‍ തുടങ്ങിയതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.4ശതമാനം കുറഞ്ഞ് 44,538 രൂപയിലുമെത്തി. തുടര്‍ച്ചയായി നാലാം ദിവസവും വിലയില്‍ ഇടിവുണ്ടായി.

 

Top