കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 22,360 രൂപയായി. ഗ്രാമിന് 2795 രൂപയാണ്
ബുധനാഴ്ചയും സ്വര്‍ണ്ണ വിലയില്‍ പവന് 80 രൂപ കുറഞ്ഞിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് പവന് 22,200 രൂപയായിരുന്നു വില. പിന്നീട് സെപ്റ്റംബര്‍ എട്ടിന് 22,720 രൂപയായി വര്‍ധിച്ചശേഷമാണ് വിലകുറയാന്‍ തുടങ്ങിയത്
ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.