സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 37,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,695 രൂപയ്ക്കും പവന് 37,560 രൂപയുമാണ്.

ബുധനാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞാണു ഈ നിലവാരത്തിലെത്തിയത്. കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നേശഷമാണു ബുധനാഴ്ച വിലയിടിഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് വില.

Top