സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 120 രൂപ കൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തു ദിവസത്തിനിടെ 1,160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു വില.
രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വര്‍ണവിലയെ ബാധിച്ചത്.
2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടു ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ കുറവുണ്ടായി. ഔണ്‍സിന് 1,760 ഡോളര്‍ നിലവാരത്തിലാണ് വില.
പണപ്പെരുപ്പ ഭീതിയില്‍ യുഎസ് ട്രഷറി ആദായം വീണ്ടുംവര്‍ധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.