കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായി. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878.90 ഡോളര്‍ നിലവാരത്തിലാണ്.