സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി 35,280 ആയി. ഗ്രാമിനാകട്ടെ 10 രൂപ വര്‍ധിച്ച് 4410 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1797 ഡോളര്‍ ആയി ഉയര്‍ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്.

 

Top