തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ കൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വര്‍ധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും വിലവര്‍ധിച്ചു. സ്‌പോട് ഗോള്‍ വില ഔണ്‍സിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ തീരുമാനവും ഡോളര്‍ സൂചികയിലെ വീഴ്ചയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനം കൂടി 47,265 നിലവാരത്തിലെത്തി.