രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് ഇന്ന് 38,120 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞാണ് ഇന്ന് വര്‍ധനവുണ്ടായത്.
സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4765 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാമിന് 15 രൂപയും ഉയര്‍ന്നിട്ടുണ്ട്. 18 ഗ്രാം സ്വര്‍ണത്തിന് വിപണയിലെ വില 3935 രൂപയുമായി. മേക്കിംഗ് ചാര്‍ജുകള്‍, എക്‌സൈസ് തീരുവ, സംസ്ഥാന നികുതി തുടങ്ങിയവ മൂലമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നത്.
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി ചാഞ്ചാട്ടം തുടരുന്നതിനിടെ വെള്ളി വിലയില്‍ വിപണിയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സ്വര്‍ണത്തിന് ഈ മാസമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക് 11,12,13 തീയതികളിലായിരുന്നു.