തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 5530 രൂപയും പവന് 44,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചിരുന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 44,160 രൂപയായിരുന്നു വില.
കുതിപ്പിന് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്ന സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞിരുന്നത്.
ഓണത്തിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെയാണ് സ്വര്‍ണ വില കയറുന്നത്.അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില.