സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവിലകഴിഞ്ഞ രണ്ടു ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,520 രൂപയും ഗ്രാമിന് 4690 രൂപയുമാണ് വില. ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.