സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല: ഇന്നത്തെ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5750 രൂപയിലും പവന് 46000 രൂപയിലും വ്യാപാരം പുരോഗമിക്കുകയാണ്. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞാണ് സ്വര്‍ണവില ഈ നിരക്കിലെത്തിയിരുന്നത്. ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 5761 രൂപയായിരുന്നു വില. സ്വര്‍ണം പവന് 46,088 രൂപയുമായിരുന്നു.

ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Top